
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. 97 സ്ഥിരം ജീവനക്കാരെ കെ എസ് ആർ ടി സി സസ്‌പെന്‍ഡ് ചെയ്തപ്പോൾ 40 താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ജോലി ചെയ്തവരാണ് കൂടുതലും നടപടിക്കിരയായത്. ബ്രീത്ത് അനലൈസര്‍ പരിശോധനയിൽ കുടുങ്ങിയ ജീവനക്കാർക്കും ഡ്യൂട്ടി സമയത്ത് മദ്യം സൂക്ഷിച്ചവർക്കുമെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് കെ എസ് ആര്‍ ടി സി അധികൃതർ അറിയിച്ചു.
97 സ്ഥിരം ജീവനക്കാർക്കെതിരെ സസ്പെൻഷൻ നടപടിയും 40 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതായി കെ എസ് ആര്‍ ടി സി അധികൃതർ വ്യക്തമാക്കി. ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരം രണ്ടാഴ്ച്ചക്കിടെ നടത്തിയ പരിശോധനയിലായിരുന്നു ഇത്രയും പേർക്കെതിരെ നടപടി നടപടി സ്വീകരിച്ചത്.
Disciplinary action against KSRTC employees for drinking alcohol while on duty















