
കായംകുളം : കായംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കായംകുളം ദേവികുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചയ്ക്കിടെയാണ് സംഭവം. സി.പി. ഒമാരായ പ്രവീണ്‍, സബീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കെട്ടുകാഴ്ച കടന്നുപോകാന്‍ 11 കെ വി ലൈന്‍ ഓഫ് ചെയ്തിരുന്നു. വൈദ്യുതി വിതരണം ഏറെ നേരമായി നിലച്ചതിനാല്‍ ലൈന്‍ ഓണ്‍ ചെയ്യാന്‍ പോലീസ് പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. തുടര്‍ന്നാണ് പോലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. കുരുമുളക്‌പൊടി ഉപയോഗിച്ചും ആക്രമിച്ചെന്ന് വിവരമുണ്ട്. പരിക്കേറ്റ പോലീസുകാരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.