
ബെംഗളൂരു: മൈസൂരു ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമാണെന്നും അതുകൊണ്ടു തന്നെ അദ്ദേഹം രാജിവെക്കില്ലെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
സിദ്ധരാമയ്യക്കെതിരെ രാഷ്ട്രീയ പ്രേരിത പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യത്തിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ഭരണഘടന വിരുദ്ധമാണ്. പ്രോസിക്യൂഷൻ അനുമതി ലഭിക്കണമെങ്കിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ അതുണ്ടായില്ലെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ധരാമയ്യയ്ക്ക് എതിരെ നടന്നത് ഒരു ഗൂഢാലോചനയാണെന്നും മുഴുവൻ മന്ത്രിമാരും അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. കൂടാതെ കോൺഗ്രസ് നിയമപരമായും രാഷ്ട്രീയമായും വിഷയം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
DK Shivakumar backs Siddaramaiah on Muda land case