
ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തിന് തന്റെ പാര്‍ട്ടി എതിരല്ലെന്നും എന്നാല്‍ പള്ളി തകര്‍ത്തതിന് ശേഷം ക്ഷേത്രം വരുന്നതിനെ എതിര്‍ക്കുകയാണെന്നും ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ വ്യാഴാഴ്ച പറഞ്ഞു.
ഡിഎംകെ ഒരു പ്രത്യേക മതത്തിനോ വിശ്വാസത്തിനോ എതിരല്ലെന്ന് അന്തരിച്ച ഡിഎംകെ കുലപതി എം കരുണാനിധി പറഞ്ഞതായി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഉദയനിധി പറഞ്ഞു.
അവിടെ ഒരു ക്ഷേത്രം വരുന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. മസ്ജിദ് തകര്‍ത്ത് ക്ഷേത്രം പണിയുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല,” 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ പരാമര്‍ശിച്ച് ഉദയനിധി പറഞ്ഞു.
‘ആധ്യാത്മികതയും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്ന് ഞങ്ങളുടെ ട്രഷറര്‍ (ടി ആര്‍ ബാലു) നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്, സംസ്ഥാന യുവജനക്ഷേമ കായിക വികസന വകുപ്പ് വഹിക്കുന്ന ഉദയനിധി പറഞ്ഞു.












