
ജമ്മു കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് ഒരു ഡോക്ടറും 5 തൊഴിലാളികളും മരിച്ചു. ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗാംഗീറിൽ നിർമാണ സൈറ്റിൽ നടത്തിയ വെടിവെപ്പിലാണ് തൊഴിലാളികൾ കൊല്ലപ്പെട്ടത്. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. “ഭീകരവും ഭീരുത്വവും” എന്നാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആക്രമണത്തെ വിശേഷിപ്പിച്ചത്.
“ഗഗാംഗീർ ആക്രമണത്തിൽ പരുക്കേറ്റവരുടെ കണക്ക് അന്തിമമല്ല, തദ്ദേശീയരും അല്ലാത്തവരുമായി പരുക്കേറ്റ നിരവധി തൊഴിലാളികളുണ്ട്. പരുക്കേറ്റവർ പൂർണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു, കൂടുതൽ ഗുരുതരമായി പരുക്കേറ്റവരെ ശ്രീനഗറിലെ SKIMS-ലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്”- ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.