
നാഗ്പ്പൂര്‍: 43 മില്ല്യണ്‍ ഫോളോവേഴ്സുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്റെ ഫേസ് അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. വണ്‍ ചായ് പ്ളാസ് എന്ന് ബില്‍ഗേറ്റ്സ് പറയുന്നു, തൊട്ടുപുറകെ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സ്റ്റൈലില്‍ ഒരു ചെറുപ്പക്കാരന്‍ ചായ അടിക്കുന്നു. ഡോളി എന്ന് പേരുള്ള ചായക്കടക്കാരന്‍ ചായ ഉണ്ടാക്കുന്നത് കൗതുകത്തോടെ ബില്‍ഗേറ്റ്സ് നോക്കി നില്‍ക്കുന്നു. ഇതായിരുന്നു വീഡിയോ… ഈ വിഡിയോ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്ത് ബില്‍ഗേറ്റ് എഴുതി… ഇന്ത്യയില്‍ എല്ലാം തിളങ്ങുകയാണ്… ഇത് ചായ് പേ ചര്‍ച്ചകളുടെ കാലം കൂടിയാണ്… ഇന്ത്യയിലെ രാഷ്ട്രീയം കൂടി മനസ്സില്‍ കണ്ടാകാം ബില്‍ഗേറ്റ്സിന്റെ ഈ വരികള്‍.
"One Chai, Please": Watch Bill Gates Enjoys Tea Made By Dolly Chaiwalahttps://t.co/fHoyaSPzx1
— NDTV (@ndtv) February 28, 2024
🎥 : IG/Bill Gates pic.twitter.com/L8UYV3Xq86
നാഗ്സൂപ്പുരിലെ സിവില്‍ ലൈനിലുള്ള സെന്റ് ഉര്‍സുല സ്കൂളിന് സമീപത്ത് ചായക്കട നടത്തുന്ന ആളാണ് ഡോളി. രജനികാന്ത് ആരാധകനായ ഡോളി അതേ വേഷത്തിലും ആക്ഷനിലുമൊക്കെയാണ് ചായ ഉണ്ടാക്കാറ്. സോഷ്യല്‍ മീഡിയയില്‍ ഡോളി ചായ് വാലയുടെ പ്രകടനം മുമ്പ് വൈറലായിട്ടുണ്ട്. ഹൈദരാബാദിലെ ഒരു ചടങ്ങില്‍ ചായ ഉണ്ടാക്കാന്‍ എത്തിയപ്പോഴായിരുന്നു ഡോളി ചായ് വാല ബില്‍ഗേറ്റ്സിനും ചായ ഉണ്ടാക്കി നല്‍കിയത്. വണ്‍ ചായ് പ്ളീസ് എന്ന് ബില്‍ഗേറ്റ്സ് ചോദിച്ചപ്പോള്‍ അത് ബില്‍ഗേറ്റ്സ് ആണെന്ന് ഡോളിക്ക് അറിയില്ലായിരുന്നു. അതുവരെ നാഗ്പ്പൂരില്‍ മാത്രം അരാധാകരുണ്ടായിരുന്ന ഡോളിക്ക് ഇപ്പോള്‍ ലോകം മുഴുവന്‍ ആരാധകരാണ്. നാഗ്പ്പൂര്‍ ഡോളി ഇപ്പോള്‍ ഇന്റര്‍ നാഷണല്‍ ഡോളി ചായ് വാലയായി.
Dolly chaiwala with Bill Gates














