
ന്യൂയോർക്ക്: മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണൾഡ് ട്രംപിന്റെ ആസ്തിയിൽ വൻ ഇടിവ്. വ്യാഴാഴ്ച 475 മില്യൻ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ട്രംപ് മീഡിയയുടെ ഓഹരികളിൽ ഇടിവ് തുടരുന്നതാണ് തിരിച്ചടിയായത്. സോഷ്യൽ മീഡിയ കമ്പനിയിലെ ഓഹരി മൂല്യം ഈ മാസം 2 ബില്യൻ ഡോളറിലധികം കുറഞ്ഞു.
ഇതുവരെ ട്രംപിന്റെ ഓഹരി മൂല്യത്തിൽ ഈ മാസം 2 ബില്യൻ ഡോളറിന്റെ നഷ്ടമാണുണ്ടായത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിന്റെയും ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പിന്റെയും ഓഹരികൾ വ്യാഴാഴ്ച രാവിലെ 13% ഇടിഞ്ഞിരുന്നു. കേസ് നടത്തിപ്പിന് ട്രംപിന് വലിയ തുക ചെലവാകുന്നതിലൂടെ സാമ്പത്തികമായി നഷ്ടമുണ്ടാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഓഹരിയിലും നഷ്ടമുണ്ടാകുന്നത്.
Donald Trump asset value declined















