‘കമല ഹാരിസ് ബൈഡന്റെ ഇൻഷുറൻസ് പോളിസി’; വൈസ് പ്രസിഡന്റ് എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് ട്രംപ്

വാഷിംഗ്ടൺ: വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ കടന്നാക്രമിച്ച് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊളാൾഡ് ട്രംപ്. നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ‘ഇൻഷുറൻസ് പോളിസി’യാണ് കമല ഹാരിസ് എന്ന് ഡൊണാൾഡ് ട്രംപ് പരിഹസിച്ചു.

നവംബർ 5 ന് നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ നോമിനിയായി തുടരണമോ എന്നതിനെക്കുറിച്ച് ഡെമോക്രാറ്റിക് പാർട്ടിയിൽ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇന്ത്യൻ, ആഫ്രിക്കൻ വംശജയായ കമല ഹാരിസിനെതിരായ ട്രംപിന്റെ ആക്രമണം.

81 കാരനായ ജോ ബൈഡൻ, ജൂൺ 27 ന് ട്രംപുമായി നടന്ന സംവാദത്തിൽ ദുർബലമായ പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറാൻ ആവശ്യങ്ങൾ ഉയർന്നിരുന്നു. ബൈഡന് പകരം കമല ഹാരിസ് മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ട്രംപിന് വിമർശനം ശ്രദ്ധേയമാകുന്നത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജയായ കമല ഹാരിസിന് ഒട്ടും യോഗ്യതയില്ലെന്നും വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഏൽപിക്കപ്പെട്ട ചുമതലകൾ പോലും നിർവഹിക്കുന്നതിൽ അവർ പരാജയപ്പെട്ടെന്നും ട്രംപ് പറഞ്ഞു.

“വക്രബുദ്ധിക്കാരനായ ജോ ബൈഡനെക്കുറിച്ച് മറ്റെന്താണ് പറയേണ്ടത്! കമലാ ഹാരിസിനെ അദ്ദേഹം വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തു എന്നത് ഒരുപക്ഷേ അദ്ദേഹം എടുത്ത ഏറ്റവും മികച്ച തീരുമാനമാണ്. കാരണം അതൊരു ഇൻഷുറൻസ് ആയിരുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇൻഷുറൻസ് പോളിസി,” ഡൊണാൾഡ് ട്രംപ് (78) ഫ്ലോറിഡയിലെ തൻ്റെ അനുയായികളോട് പറഞ്ഞു.

ജോ ബൈഡൻ കമല ഹാരിസിന്റെ പാതി കഴിവുള്ള ഒരാളെ തിരഞ്ഞെടുത്തിരുന്നുവെങ്കിൽ, വർഷങ്ങൾക്ക് മുമ്പ് അവർ അദ്ദേഹത്തെ ഓഫീസിൽ നിന്ന് പുറത്താക്കുമായിരുന്നുവെന്നും ട്രംപ് പരിഹസിച്ചു.

More Stories from this section

family-dental
witywide