എന്‍റെ 10 ലക്ഷം ഡോളര്‍ ‘ഗോള്‍ഫ്’ വാഗ്ദാനം ബൈഡന്‍ സ്വീകരിച്ചില്ല, റാലിയിൽ വെളിപ്പെടുത്തി ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒരു മില്യൺ ഡോളർ നേടാമായിരുന്ന തന്റെ ഗോൾഫ് ഗെയിം വാഗ്ദാനം നിരസിച്ചതായി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ. മിനസോട്ടയിലെ സെൻ്റ്ക്ലൗഡിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തൽ. മത്സരത്തിൽ 100 പോയിന്റ് തകർക്കാൻ കഴിയുമെങ്കിൽ 10 ലക്ഷം ഡോളർ നൽകാമെന്നായിരുന്നു ബൈഡന് നൽകിയ വാ​ഗ്ദാനം. എന്നാൽ അദ്ദേഹമത് നിരസിച്ചെന്നും ട്രംപ് വിവരിച്ചു.

തന്നെ തോൽപ്പിച്ചാലും ഇതേ വാ​ഗ്ദാനം തരാമെന്ന് പറഞ്ഞതായും ട്രംപ് പറഞ്ഞു. താൻ ക്ലബ്ബ് കിരീടങ്ങള്‍ നേടിയ ആളാണെന്നും ട്രംപ് പറഞ്ഞു. ഗോള്‍ഫില്‍ വിജയിക്കുന്നവന്‍ മികച്ചവനാണെന്നാണ് ട്രംപിന്‍റെ വീക്ഷണം.

Also Read

More Stories from this section

family-dental
witywide