ട്രംപ് വിജയിച്ചാൽ പാലക്കാടിനും സന്തോഷം വരുമോ? വീണ്ടും പ്രസിഡന്റ് ആയാൽ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്ക് സുപ്രധാന ചുമതല നൽകുമെന്ന സൂചനയുമായി ട്രംപ്!

വാഷിങ്ടൺ: കമലാ ഹാരിസിനെ പരാജയപ്പെടുത്തി വീണ്ടും അമരിക്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാൽ പാലക്കാട് വേരുകളുള്ള ഇന്ത്യൻ വംശജനായ അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമിക്ക് സുപ്രധാന പദവി നൽകുമെന്ന സൂചനയുമായി ഡോണൾഡ് ട്രംപ് രംഗത്ത്. ഒരു പ്രചാരണ റാലിയിൽ സംസാരിച്ചപ്പോഴായിരുന്നു ട്രംപ്, വിവേക് രാമസ്വാമിയുടെ കാര്യത്തിൽ സൂചന നൽകിയത്. ഇന്ത്യൻ വംശജനായ വിവേകിനെ ‘സമർത്ഥൻ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ മത്സരത്തിന്‍റെ തുടക്കത്തിൽ കടുത്ത മത്സരമാണ് വിവേക് മുന്നോട്ട് വച്ചതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ റിപ്പബ്ലിക്കൻ ഭരണത്തിൽ അദ്ദേഹത്തിന് മികച്ച പങ്കാളിത്തം നൽകണമെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് വിവരിച്ചു. പ്രധാന സർക്കാർ സംരംഭങ്ങൾക്ക് രാമസ്വാമിക്ക് മികച്ച രീതിയിൽ മേൽനോട്ടം വഹിക്കാൻ കഴിയും. അദ്ദേഹത്തിന് വലിയ ചുമതല ഏൽപ്പിച്ചാൽ, നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്ന മറ്റാരേക്കാളും മികച്ച രീതിയിൽ അദ്ദേഹം ജോലി നിര്‍വഹിക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് പിന്മാറുകയും ഡോണൾഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു.

പാലക്കാട് നിന്നും അമ്പത് വര്‍ഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്റെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ്.

More Stories from this section

family-dental
witywide