ഡെമോക്രാറ്റിക് കൺവെൻഷൻ കമ്മ്യൂണിസ്റ്റ് റാലിയെന്ന് ട്രംപ്; AI ചിത്രം പങ്കുവച്ച് കമല ഹാരിസിനെതിരെ വീണ്ടും ആക്രമണം

ചിക്കാഗോയിൽ ഇന്ന് നടക്കാനിരിക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനെതിരെയും പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെതിരെയും വീണ്ടും ആക്രമണം അഴിച്ചുവിട്ട് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദേശീയ കൺവെൻഷനെ ഒരു കമ്മ്യൂണിസ്റ്റ് റാലിയായി ചിത്രീകരിക്കുന്ന എഐ ചിത്രം എക്സിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ട്രംപിന്റെ ആക്രമണം. കമല ഹാരിസ് എന്ന് തോന്നിക്കുന്ന സ്ത്രീരൂപമാണ് ചിത്രത്തിൽ കാണുന്നത്.

ചിക്കാഗോയിൽ തിങ്കളാഴ്ച ആരംഭിക്കുന്ന കൺവെൻഷനിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് സംസാരിക്കാനിരിക്കെയാണ് ട്രംപിന്റെ നീക്കം.

ഞായറാഴ്ച രാവിലെ അടിക്കുറിപ്പില്ലാതെയാണ് ട്രംപ് എക്‌സിൽ ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ 11 ദശലക്ഷം പേർ പോസ്റ്റ് കണ്ടിട്ടുണ്ട്.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ടവളും തീവ്ര ഇടതുപക്ഷവുമായ വൈസ് പ്രസിഡൻ്റാണ് കമലയെന്ന് ട്രംപ് നേരത്തേ പരിഹസിച്ചിരുന്നു.

More Stories from this section

family-dental
witywide