‘അധികാരത്തിലേറിയാൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കും’; സെലൻസ്കിക്ക് വാക്ക് നൽകി ട്രംപ്

വാഷിങ്ടൺ: അധികാരത്തിലേറിയാല‍ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി സംസാരിച്ചു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ആവർത്തിച്ചു.

അടുത്ത അമേരിക്കൻ പ്രസിഡൻ്റെന്ന നിലയിൽ ഞാൻ ലോകത്തിന് സമാധാനം നൽകുകയും നിരവധി ജീവൻ നഷ്ടപ്പെടുത്തിയ യുദ്ധം അവസാനിപ്പിക്കുകയും ചെയ്യും. നിരപരാധികളായ എണ്ണമറ്റ കുടുംബങ്ങളുടെ കഷ്ടത അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു കക്ഷികൾക്കും ഒത്തുചേരാനും ചർച്ചകൾ നടത്താനും വേദിയൊരുക്കും. ചർച്ച നടന്നെന്ന് സെലൻലസ്കിയും സ്ഥിരീകരിച്ചു.

Donald Trump pledges to end Russia war

More Stories from this section

family-dental
witywide