കമലാ ഹാരിസുമായുള്ള സംവാദത്തിന് രണ്ടും കൽപ്പിച്ച് ട്രംപ്, ഇന്ത്യൻ വംശജയായ തുളസിയുടെ സഹായം തേടി

വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസുമായുള്ള സംവാദത്തിന് മുമ്പേ മുൻ ഡെമോക്രാറ്റിക് നേതാവും ഇന്ത്യൻ വംശജയുമായ തുളസി ഗബ്ബാർഡിന്റെ സഹായം ട്രംപ് തേടുന്നതായി റിപ്പോർട്ട്. ട്രംപിൻ്റെ സ്വകാര്യ ക്ലബ്ബിലും വസതിയായ മാർ-എ-ലാഗോയിലും തുളസി ട്രംപിൻ്റെ പരിശീലന സെഷനിൽ ചേർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബർ പത്തിനാണ് ട്രംപ്-കമലാ ഹാരിസ് സംവാദം. 2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം ഡെമോക്രാറ്റിക് പാർട്ടി വിടുകയും ട്രംപിൻ്റെ പിന്തുണയുടെ സെലിബ്രിറ്റിയായി മാറുകയും ചെയ്ത തുളസി, ട്രംപുമായി വളരെക്കാലമായി സൗഹൃദത്തിലാണ്. 2020-ൽ സംവാദ വേദിയിൽ കമലാ ഹാരിസിനുമേൽ തുളസി ​ഗബ്ബാർഡിന് സംവാദത്തിൽ മേൽക്കൈയുണ്ടായിരുന്നു.

നേരത്തെ പ്രസിഡന്റ് ജോ ബൈഡനുമായുള്ള സംവാദത്തിൽ ട്രംപിനായിരുന്നു മുൻതൂക്കം. പിന്നീട് കമലാ ഹാരിസ് മത്സരരം​ഗത്തെത്തിയതോടെ മത്സരം കടുത്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Donald Trump seek help from Tulsi gabbar

More Stories from this section

family-dental
witywide