
ശ്രീനഗർ: പൗരത്വ ഭേദഗതി നിയമത്തിൻ്റെ (സിഎഎ) നിയമങ്ങൾ വിജ്ഞാപനം ചെയ്യാനുള്ള നീക്കം സാമുദായിക സംഘർഷത്തിന് കാരണമാകുമെന്നും ബിജെപിയുടെ കെണിയിൽ വീഴരുതെന്ന് മുസ്‌ലിംകളോട് അഭ്യർത്ഥിച്ചുവെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
“ബിജെപിയുടെ കെണിയിൽ വീഴരുതെന്ന് എല്ലാവരോടും, പ്രത്യേകിച്ച് മുസ്ലീങ്ങളോടു ഞാൻ അഭ്യർത്ഥിക്കുന്നു. റോഡിലിറങ്ങി പ്രതിഷേധിക്കേണ്ട കാര്യമില്ല. വോട്ടിൻ്റെ ശക്തി ഉപയോഗിച്ച് ബിജെപിക്ക് മറുപടി നൽകേണ്ട സമയമാണിത്. അതൊരു ഭരണഘടനാ പോരാട്ടമാണ്. സുപ്രിംകോടതിയുടെ സമീപകാല വിധികൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്,” മുഫ്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സി.എ.എ നിയമങ്ങൾ കൊണ്ടുവന്നതെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) അധ്യക്ഷ കൂടിയായ മുഫ്തി അഭിപ്രായപ്പെട്ടു. ഇത് മുസ്ലീം വിരുദ്ധവും മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതുമാണെന്ന് മുഫ്തി പറഞ്ഞു.