സംഘ് പരിവാർ ലക്ഷ്യമിടുന്നത് മുസ്‌ലിംകളെ മാത്രമാണെന്ന് കരുതരുത്; ‘കേരള സ്റ്റോറി’യിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറിയിലൂടെ മുസ്‌ലിംകളെ മാത്രമാണ് സംഘ് പരിവാർ ലക്ഷ്യമിടുന്നതെന്ന് കരുതരുതെന്നും, അവർ എല്ലാ ന്യൂനപക്ഷങ്ങളെയുമാണ് ലക്ഷ്യമിടുന്നതെന്ന് മറക്കരുതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ.

ഒരു വിഭാ​ഗത്തെ മറ്റൊരു വിഭാ​ഗത്തിനെതിരെ തിരിച്ചുവിട്ട് ഉദ്ദേശകാര്യങ്ങൾ നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ആ കെണിയിൽ വീഴാതിരിക്കുക. സംഘപരിവാർ അജണ്ടയുടെ ഭാ​ഗമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ കഥയാണെന്നാണ്‌ പറയുന്നത്. കേരളത്തിലെവിടെയാണ് ഇത് സംഭവിച്ചത്. ഭാവനയിലെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഒരു നാടിനെ അവഹേളിച്ചുകൊണ്ട് പച്ച നുണയാണ് പ്രചരിപ്പിക്കുന്നത്. കേരളത്തെ ഒരു വല്ലാത്ത അവമതിപ്പുള്ള സ്ഥലമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം നല്ല രീതിയിലുള്ള സാഹോദര്യത്തിന്റെ നാടാണ്. ജാതി മത ഭേദമില്ലാതെ സർവരും ജിവിക്കുന്ന സ്ഥലം. നവേത്ഥാനകാലം തൊട്ട് അത്തരമൊരു നാട് വളർത്തിയെടുക്കാനാണ് നമ്മൾ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

‘കേ​ര​ള സ്​​റ്റോ​റി’ എ​ന്ന സി​നി​മ ദൂ​ര​ദ​ർ​ശ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ച​തോടെയാണ് വീണ്ടും വിവാദം ആരംഭിച്ചത്. തുടർന്ന് ഇ​ടു​ക്കി രൂ​പ​തയിലെ പള്ളികളിൽ​ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ചു. സിനിമ പ്ര​ദ​ർ​ശി​പ്പി​ക്കുമെന്ന് താമരശ്ശേരി രൂപതയും അറിയിച്ചിരിക്കുയാണ്.

More Stories from this section

family-dental
witywide