
ന്യൂയോർക്ക്/കൊച്ചി: ലോങ് ഐലൻഡിൽ താമസിക്കുന്ന സംരംഭകനും മല്ലപ്പള്ളി മോഡയിൽ കുടുംബാംഗവുമായ ഡോ. അനിൽ പൗലോസ് (51) കൊച്ചിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഭാര്യ എലിസബത്ത് കോലത്ത് കുടുംബാംഗമാണ്. മക്കൾ: ആൻ, സൂസന്നെ. സുനിൽ ഏക സഹോദരനും, ടോം ജോർജ് കോലത്ത് ഭാര്യാ സഹോദരനുമാണ്.
പരേതരായ സി. പൗലോസിന്റെയും ഡോ.അന്നമ്മ പൗലോസിന്റെയും മകനാണ്. 1972-ൽ തമിഴ്‌നാട്ടിലാണ് അനിൽ ജനിച്ചത്. ന്യൂയോർക്കിലേക്ക് താമസം മാറിയതിന് ശേഷം, റിലയൻസ് ഇൻഷുറൻസ് ആൻഡ് അക്കൗണ്ടിങ് ഏജൻസി സ്ഥാപിച്ചു. അതിനു പുറമെ മാരിയറ്റ്, ഹിൽട്ടൺ, ഹയാത്ത് തുടങ്ങിയ നിരവധി ഹോട്ടൽ ശൃംഖലകൾ തുടങ്ങി. നിരവധി വിജയകരമായ സംരംഭങ്ങൾ അനിൽ നടത്തി.
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻറ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിരുന്ന അനിൽ കമ്മ്യൂണിറ്റി സേവനത്തിൽ തൽപ്പരനായിരുന്നു. ഷെൽട്ടർ റോക്ക് ചർച്ചിലെ സജീവ അംഗം കൂടിയായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട് ന്യൂയോർക്കിൽ.
വാർത്ത – ജോയിച്ചൻ പുതുക്കുളം