കൊച്ചി പിഎൻവിഎം ആശുപത്രി സ്ഥാപകൻ ഡോ. ബാബു വാസുദേവൻ നിര്യാതനായി

കൊച്ചി: പിഎൻവിഎം ആശുപത്രി സ്ഥാപകനും മാധവ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറീസ് ഉടമസ്ഥനുമായ പൊരുതിയിൽ ഡോ. ബാബു വാസുദേവൻ (82) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്‌ച വൈകുന്നേരം മൂന്നിന് പച്ചാളം ശാന്തി കവാടത്തിൽ. ഭാര്യ: ബിന്ദു വാസുദേവൻ കോട്ടയം കടവിൽ കുടുംബാംഗം. മക്കൾ: ഡോ. പ്രേം നാരായൺ (പിഎൻവിഎം കോസ്മോ ഡെർമാസെന്റർ), ഡോ. പ്രിയ വാസുദേവൻ (സൈക്കോളജിസ്റ്റ്, യുഎസ്എ). പ്രമോദ് ബാബു (സിഇഒ, മാധവ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറിസ്). മരുമക്കൾ: ഡോ. അതുല്യ പ്രേം, കിരൺ അശോകൻ, ഡോ. ഗ്രീഷ്‌മ പ്രമോദ്. 

Dr Babu Vasudevan Obit