ചിക്കാഗോ പെയിൻ മാനേജ്മെൻറ് ഡയറക്ടർ ഡോ. ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് 2024 പ്രഖ്യാപിച്ചു

ചിക്കാഗോ: പ്രശസ്ത ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും വെസ്റ്റേൺ യൂണിവേഴ്സിറ്റി (ചിക്കാഗോ)അസിസ്റ്റൻറ് പ്രൊഫെസ്സറും റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ പെയിൻ മാനേജ്മെൻറ് ഡയറക്ടറുമായിരുന്ന ഡോക്ടർ ജോസഫ് തോമസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോക്ടർ ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ ആലുവ യുസി കോളജിലെ വിദ്യാർഥികളാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ അഞ്ചാം തിയതി യുസി കോളജിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥികൾ ക്യാഷ് അവാർഡും ഫലകവും സമർപ്പിക്കും. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

അവാർഡ് കമ്മിറ്റി:
സെക്രട്ടറി: അഡ്വക്കേറ്റ് രതീദേവി (ചിക്കാഗോ )
ചെയർമാൻ” ഡോ:മാത്യു  ജെ മുട്ടത്ത്,
കൺവീനർ: ജോയി എബ്രഹാം (മുൻ ശാസ്ത്രജ്ഞൻ ഐ എസ് ആർ ഒ)
വൈസ് ചെയർമാൻ: അഡ്വ: ഓ വി എബ്രഹാം
ജോയിന്റ് സെക്രട്ടറി: ഡോക്ടർ എലിസബത്ത് കെ പോൾ
ട്രഷറർ:  ഡോക്ടർ മിനി പോൾ

More Stories from this section

family-dental
witywide