
ജീമോൻ റാന്നി
ഹൂസ്റ്റൺ: എറണാകുളം കടവന്ത്ര മഴുവഞ്ചേരി പറമ്പത്ത് പരേതനായ ഷെവലിയർ എം.ജെ. ജേക്കബിന്റെ ഭാര്യയും എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റൽ മുൻ ചീഫ് ഗൈനക്കോളജിസ്റ്റുമായിരുന്ന ഡോ. ജൂലിയറ്റ് ജേക്കബ് (94 വയസ്) നിര്യാതയായി. പുത്തൻകുരിശ് പോവൂടത്ത് കുടുംബാംഗമാണ്.
1950കളിൽ പഞ്ചാബ് ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ എംബിബിഎസ് പൂർത്തിയാക്കിയ ഡോ.ജൂലിയറ്റ് ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് ഹോസ്പിറ്റലിൽ കുറേനാൾ ജോലി ചെയ്തു. പിന്നീട് കേരള ഗവണ്മെന്റ് സർവീസിൽ ഗൈനക്കോളജിസ്റ്റായി നിരവധി വർഷങ്ങൾ സേവനമനുഷ്ഠിച്ചു.
മക്കൾ : ഡോ.ഗീത. എസ്. ജേക്കബ് (ഹൂസ്റ്റൺ), ക്യാപ്റ്റൻ മനോജ് എം.ജേക്കബ് (എറണാകുളം), അഡ്വ. തോമസ് എം.ജേക്കബ് (എറണാകുളം)
മരുമക്കൾ: ഡേവിഡ് ലൂക്കോസ് (ഹൂസ്റ്റൺ), റോഷിനി ജേക്കബ് , ആനി തോമസ്
സംസ്കാരശുശ്രൂഷകൾ ജനുവരി 28 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ഭവനത്തിൽ ആരംഭിച്ചു ശുശ്രൂഷകൾക്ക് ശേഷം എറണാകുളം സെന്റ് മേരീസ് സൂനോറോ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
Dr. Juliet Jacob (94 Years) |FUNERAL | LIVESTREAM (youtube.com)
കൂടുതൽ വിവരങ്ങൾക്ക് :
മനോജ് എം.ജേക്കബ് – 91 94473 78525 (ഇന്ത്യ)
ഡേവിഡ് ലൂക്കോസ് (ഹൂസ്റ്റൺ) – 713 301 8683
Dr. Juliet Jacob Passed Away











