ചരിത്രത്തിലാദ്യം! ഭർത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി; ഡോ. വേണുവിന്‍റെ പകരക്കാരിയായി ശാരദാ മുരളീധരൻ സ്ഥാനമേൽക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കും. ഓഗസ്റ്റ് 31 ന് നിലവിലെ ചീഫ് സെക്രട്ടറി ഡോ.വേണു വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. കേരളത്തിന്‍റെ സർവീസ് ചരിത്രത്തിൽ അത്യപൂർവ്വ നിമിഷത്തിനാകും അന്ന് സാക്ഷ്യം വഹിക്കുക. ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കുകയെന്ന ചരിത്ര സംഭവമാകും അന്ന് കേരളത്തിൽ നടക്കുക. പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരൻ ഡോ. വേണുവിന്‍റെ ഭാര്യ കൂടിയാണ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. കേരള ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ഇതാദ്യമായാണ്.

നിലവിലെ ചീഫ് സെക്രട്ടറി വി വേണുവിന്റെ ഭാര്യയാണ് ശാരദ മുരളീധരന്‍. സംസ്ഥാനത്ത് ആദ്യമായാണ് ഭര്‍ത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. നേരത്തേയും ദമ്പതികള്‍ ചീഫ് സെക്രട്ടറിമാരായായിട്ടുണ്ട്. വി രമാചന്ദ്രന്‍ – പത്മാ രാമചന്ദ്രന്‍, ബാബു ജേക്കബ് – ലിസി ജേക്കബ് എന്നിവരെല്ലാം ചീഫ്‌സെക്രട്ടറിമാരായ ദമ്പതിമാരാണ്. സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. സംസ്ഥാനത്തെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായിരുന്നു പത്മരാമചന്ദ്രന്‍. ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയാണ് ശാരദാ മുരളീധരന്‍.

More Stories from this section

family-dental
witywide