
പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്, പുതുമയാർന്ന കർമ്മ പരിപാടികളാണ് ഫൊക്കാന ഭരണസമിതിയിലേക്ക് ഡ്രീം ടീം മുന്നോട്ടുവെക്കുന്നത്. യുവതലമുറയുടെ ആവേശവും കരുത്തും ഉയര്‍ത്തിപ്പിടിച്ച് 47 പേരടങ്ങുന്ന സംഘമാണ് ഫൊക്കാനയെ നയിക്കാന്‍ സജ്ജമായിരിക്കുന്നതെന്ന് ടീമിന്റെ ക്യാപ്റ്റന്‍ സജിമോന്‍ ആന്റണി പറയുന്നു.

ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക എന്ന ഫൊക്കാനയെ പ്രവാസലോകത്ത് ഏറ്റവും ശക്തമായി നിലനിര്‍ത്തുകയാണ് ഡ്രീം ടീമിന്റെ ലക്ഷ്യമെന്ന് സജിമോന്‍ ആന്റണി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയ് ചാക്കപ്പൻ എന്നിവര്‍ വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളിൽ ഫൊക്കാനയില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചവരും, പുതുമുഖങ്ങളും കൈകോര്‍ക്കുന്നതാണ് ഡ്രീം ടീം. അതിനാല്‍ തന്നെ പരിചയ സമ്പത്തും പുതിയ കാഴ്ചപ്പാടുകളും സംയോജിക്കുന്ന ശക്തമായ പ്രവര്‍ത്തനമാകും ഈ കൂട്ടായ്മയുടെ മുഖമുദ്രയെന്ന് സജിമോന്‍ ആന്റണി ടീം അവകാശപ്പെടുന്നു.
അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണ ഫൊക്കാന ഭരണസമിതിയിലേക്ക് നടക്കുന്നത്. രണ്ട് ടീമുകൾ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം ശക്തമായ ത്രികോണ മത്സരവും ഇത്തവണത്തെ പ്രത്യേകതയാണ്.

ഫൊക്കാന ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 2024 മുതല്‍ 2026 വരെയുള്ള കാലയളവില്‍ സജിമോന്‍ ആന്റണി ടീം നടപ്പാക്കുമെന്ന് അവകാശപ്പെടുന്ന വാഗ്ദാനങ്ങള്‍ ഇവയാണ്.
1. ഫൊക്കാനയുടെ എല്ലാ അംഗങ്ങള്‍ക്കും മെഡിക്കല്‍ കാര്‍ഡ്
2. കേരളത്തിലെ പത്തനംതിട്ടിയിലുള്ള ചിറ്റാറില്‍ ഫൊക്കാന വില്ലേജ്
3. ടോസ്റ്റ് മാസ്റ്റര്‍ ഇന്റര്‍നാഷണലുമായി സഹകരിച്ച് ഫൊക്കാന സ്പീച്ച് ക്ളബ്
4. അവയവമാറ്റ സഹായ പദ്ധതി
5. സ്പോര്‍ട്സ് അക്കാദമി
6. ആർട്ട്സ് അക്കാദമി
7. യൂത്ത് ക്ളബ്
8. മലയാള ഭാഷാ പരിപോഷിപ്പിക്കുന്നതിനായി മലയാളം അക്കാദമി
9. യുവതലമുറക്കായി സെനറ്റ് ഇന്റേണ്‍ഷിപ്പ് പദ്ധതി
10. മെന്‍സ് ക്ളബ്
11. ബിസിനസ് ഫോറം
12. President’s Volunteer Service Award (PVSA) സ്കോളര്‍ഷിപ്പ്
13. കൃഷിയില്‍ നിന്ന് ചാരിറ്റിയിലേക്ക് പദ്ധതി
14. ഫൊക്കാന മെഡിക്കല്‍ ക്യാമ്പ് (നോര്‍ത്ത് അമേരിക്കയിലും കേരളത്തിലും)
15. നിയമ സഹായത്തിന് ഫൊക്കാന ജുഡീഷ്യല്‍ ഫോറം
16. ക്രൂസ് ട്രിപ്പ്
17. ഫൊക്കാന കണ്‍വെന്‍ഷന്‍.
രണ്ട് വര്‍ഷത്തെ ഭരണകാലയളവില്‍ ഇത്രയും പദ്ധതികള്‍ പുതിയ മാറ്റങ്ങളോടെ നടപ്പാക്കുമെന്നാണ് സജിമോന്‍ ആന്റണി ടീമിന്റെ വാഗ്ദാനം. യുവതലമുറക്ക് അവസരം നല്‍കുമെന്ന് എല്ലാവരും പറയും. എന്നാല്‍ അത് ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല. മൈക്ക് കൊടുക്കണം എന്ന് പറയും. മൈക്ക് കൊടുക്കും. പക്ഷെ, സംസാരിക്കാന്‍ അനുവദിക്കില്ല ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സജിമോന്‍ ആന്റണി പറയുന്നു. യുവാക്കള്‍ക്ക് മൈക്ക് കൊടുക്കുകയും അവരെ കൊണ്ട് സംസാരിപ്പിക്കുകയും ഫൊക്കാന പ്രവര്‍ത്തനങ്ങളില്‍ അവരുടെ ആശയങ്ങള്‍ കൂടി നടപ്പാക്കുകയുമാണ് ഡ്രീം ടീം ലക്ഷ്യം. അതിനാല്‍ ഡ്രീം ടീമിനെ വിജയിപ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നാണ് സജിമോന്‍ ആന്റണിയുടെ അഭ്യര്‍ത്ഥന.

ഡോ. സജിമോന്‍ ആന്റണി ഡ്രീം ടീം
ഫൊക്കാന നാഷണല്‍ കമ്മിറ്റി
സോണി അമ്പൂക്കന്‍ (കണക്ടികട്ട്)
രാജീവ് കുമാരന്‍ (ഫ്ളോറിഡ)
ഗ്രേസ് മറിയ ജോണ്‍ (ഫ്ളോറിഡ)
അഡ്വ. ലത മേനോന്‍ (കാനഡ)
മത്തായി ചാക്കോ (ന്യൂയോര്‍ക്ക്)
ഡോ.ഷൈനി രാജു (ന്യൂജേഴ്സി)
മേരിക്കുട്ടി മൈക്കിള്‍ (ന്യൂയോര്‍ക്ക്)
മേരി ഫിലിപ്പ് (ന്യൂയോര്‍ക്ക്)
സുധീപ് നായര്‍ (ഫിലാഡെല്‍ഫിയ)
സോമന്‍ സഖറിയ (കാനഡ)
അരുണ്‍ ചാക്കോ (ഫ്ളോറിഡ)
സിജു സെബാസ്റ്റ്യന്‍ (ന്യൂയോര്‍ക്ക്)
ജോജി വര്‍ഗീസ് ഡിട്രോയിറ്റ്)
മനോജ് മാത്യു (വാഷിംഗ്ടണ്‍ ഡിസി)
ഷിബു സാമുവല്‍ (വാഷിംഗ്ടണ്‍ ഡി.സി)
ഡോ. മഞ്ജു സാമുവല്‍ (ഫ്ളോറിഡ)
ജിമോന്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്)
ഫൊക്കാന റീജിയനല്‍ പ്രസിഡൻറ്
സന്തോഷ് നായര്‍ (ചിക്കാഗോ)
ലിന്‍ഡോ ജോളി (ഫ്ളോറിഡ)
ബെന്‍ പോള്‍ (വാഷിംഗ്ടണ്‍ ഡിസി)
ആന്റോ വര്‍ക്കി (ന്യൂയോര്‍ക്ക് അപ്സ്റ്റേറ്റ്)
കോശി കുരുവിളി (ന്യൂജേഴ്സി)
ഷാജി സാമുവല്‍ (ഫിലാഡെല്‍ഫിയ)
ജോസി കാരക്കാട്ട് (കാനഡ)
ലാജി തോമസ് (ന്യൂയോര്‍ക്ക് മെട്രോ)
ധീരജ് പ്രസാദ് (ന്യൂ ഇംഗ്ളണ്ട്)
ആസ്റ്റര്‍ ജോര്‍ജ് (കാനഡ)
ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീസ്
സതീശന്‍ നായര്‍ (ചിക്കാഗോ)
ബിജു ജോണ്‍ (ന്യൂയോര്‍ക്ക്)
ഫൊക്കാന യൂത്ത് കമ്മറ്റി
ബ്ളസന്‍ മാത്യു (ഫിലാഡെല്‍ഫിയ)
സ്റ്റാന്‍ലി എത്തനിക്കൽ (വാഷിംഗ്ടണ്‍ ഡി.സി)
ഹണി ജോസഫ് (കാനഡ)
ജെര്‍മി തോമസ് (കാനഡ)
ജെയിൻ ബാബു (ഫ്ളോറിഡ)
ഫെയ്ത് മറിയ എല്‍ദോ (ഫിലാഡെല്‍ഫിയ)
അലന്‍ കൊച്ചൂസ് (ന്യൂയോര്‍ക്ക്)
Dream Team panel for Fokana election 2024