വൈറ്റ്ഹൌസിൻ്റെ ഗേറ്റിൽ വണ്ടി ഇടിച്ചു കയറ്റിയയാൾ പിടിയിൽ

യുഎസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൌസിൻ്റെ പുറത്തെ ഗേറ്റിൽ ഒരു വാഹനം ഇടിച്ചുകയറി. വാഹനം ഓടിച്ചിരുന്ന വ്യക്തി പൊലീസ് പിടിയിലാണ്. ആർക്കും പരുക്കില്ല. ഈ സംഭവം ഡ്രൈവിങ് പിഴവു മൂലം സംഭവിച്ച അപകടമാണ് മനപൂർവമുള്ള ആക്രമണമാണോ എന്ന് പരിശോധിച്ചു വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

വാഹനം ഓടിച്ചിരുന്ന വ്യക്തിയെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂട്ടിയിടിയുടെ കാരണവും രീതിയും ഞങ്ങൾ അന്വേഷിക്കുകയാണ്,” രഹസ്യാന്വേഷണ ഏജൻസി വക്താവ് അറിയിച്ചു. സംഭവത്തെ തുടർന്ന് വൈറ്റ്ഹൌസിൻ്റെ കിഴക്കു ഭാഗത്തെ റോഡുകൾ പൊലീസ് അടച്ചിട്ടു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. സംഭവസമയത്ത് പ്രസിഡന്റ് ജോ ബൈഡൻ നഗരത്തിന് പുറത്തായിരുന്നു.

Driver arrested after vehicle crashes into White House gate

More Stories from this section

family-dental
witywide