
ന്യൂഡല്‍ഹി: ലണ്ടനില്‍ നിന്ന് കാനറി ദ്വീപുകളിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ എട്ട് യാത്രക്കാര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും ഉണ്ടായതിനെത്തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തി.
ലണ്ടനില്‍ കാനറി ദ്വീപുകളിലേക്കുള്ള റയാന്‍ എയര്‍ലൈന്‍സാണ് പോര്‍ച്ചുഗലിലെ യാത്രയ്ക്കിടെ ഫാരോയിലേക്ക് തിരിച്ചുവിട്ട് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ലക്ഷ്യ സ്ഥാനത്ത് എത്താന്‍ ഏകദേശം ഒരു മണിക്കൂര്‍ മാത്രം ശേഷിക്കവേയാണ് മറ്റൊരിടത്ത് ലാന്‍ഡ് ചെയ്തത്.
മദ്യ ലഹരിയിലായിരുന്ന എട്ട് പുരുഷ യാത്രികര്‍ സ്ത്രീ യാത്രക്കാരെ ശല്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരമണെന്നാണ് വിവരം.