
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ ഭാഗികമായി മാറ്റം വരുത്താന്‍ ആലോചന. കരട് മദ്യനയത്തിലാണ് ഇത് സംബന്ധിച്ച് ശുപാര്‍ശയുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടമുണ്ടാകുന്നുവെന്നും ടൂറിസം രംഗത്തിന് തിരിച്ചടിയാണെന്നും ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് ഇളവു വരുത്താന്‍ ശുപാര്‍ശ.
ഒന്നാം തീയതി എല്ലാ മദ്യഷോപ്പുകളും തുറക്കില്ലെങ്കിലും മൈസ് ടൂറിസം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് അടക്കമുള്ളവയ്ക്ക് ഇളവു നല്‍കാനാണ് ശുപാര്‍ശ. ഡ്രൈ ഡേ ഒഴിവാക്കണമെന്നാത് ഏറെക്കാലമായി ബാര്‍ ഉടമകളുടെയും മദ്യക്കമ്പനികളുടെയും ആവശ്യം. വിമർശനമുയർന്നതോടെ ഇപ്പോള്‍ ഉപാധികളോടെ നടപ്പാക്കാനാണ് കരട് നയത്തിലെ ശുപാര്‍ശ. എങ്ങനെ നടപ്പാക്കണമെന്നത് ചട്ടങ്ങള്‍ രൂപീകരിച്ച് അന്തിമദ്യനയത്തില്‍ വ്യക്തമാക്കും.
Dry day may change in Kerala