
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ 48 മണിക്കൂർ മദ്യ നിരോധനം. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതൽ 48 മണിക്കൂർ നേരത്തേക്ക് അടച്ചിടും. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്കാകും പിന്നീട് തുറക്കുക. വോട്ട് എണ്ണൽ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
Dry days on April 24, 25,26 due to Lok Sabha Elections in Kerala 2024
Tags:













