
ദുബായ്: എട്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമേ പൊതുഗതാഗതത്തില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശവുമായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി. എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പൊതുഗതാഗതം ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യമാണെന്നും ആര്‍ടിഎ അറിയിച്ചു.
അതേസമയം 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ കൂടെയില്ലാതെ പൊതുഗതാഗതങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്നതാണെന്നും ആര്‍ടിഎ അറിയിച്ചു. പുതിയ നിയമം വഴി ദുബായിലെ പൊതുഗതാഗത സംവിധാനങ്ങള്‍ സുരക്ഷിതവും സുഗമവുമായ യാത്ര മാര്‍ഗം പ്രധാനം ചെയ്യുന്നുവെന്നും കുട്ടികളുടെ നോള്‍ കാര്‍ഡ് ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാനുള്ള സൗകര്യം മുന്നോട്ട് വെക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.













