
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഷോൺ ജോര്‍ജിന്‍റെ ആരോപണം തള്ളി ദുബായിലെ കമ്പനി രംഗത്ത്. വീണയുടെ എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ദുബായിലെ എക്സാലോജിക് കൺസൾട്ടിങ് കമ്പനി അധികൃതർ വ്യക്തമാക്കി. എസ്.എൻ.സി ലാവ്‌ലിൻ, പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് കമ്പനിയുമായും ഇതുവരെ ബിസിനസ് ഇല്ലെന്നും കമ്പനിയുടെ സഹ സ്ഥാപകൻ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണ, സുനീഷ് എന്നീ രണ്ടു പേരും ഇല്ലെന്നും ഇന്ത്യയിൽ ബിസിനസുള്ളത് ബെംഗളൂരുവിലാണെന്നും കമ്പനി വ്യക്തമാക്കി.
Dubai Company denied Shaun George allegations against CM Pinarayi daughter Veena Vijayan