
കഴിഞ്ഞ മേയ് നാലിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഉമ്മയുടെ ജന്മദിന പോസ്റ്റായി ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതിയത്. ഇതിനോടകം വൈറലായി മാറിയ ആ കുറിപ്പില്‍ ദുല്‍ഖര്‍ തന്റെ ഉമ്മയോടുള്ള സ്‌നേഹമെല്ലാം പറഞ്ഞുവെക്കുകയായിരുന്നു. ഉമ്മയുടെ മനോഹരമായ ഒരു സാരിയിലുള്ള ഒരു ചിത്രം പങ്കുവെച്ച ദുല്‍ഖര്‍, ഈ ചിത്രം കാണുമ്പോള്‍ താന്‍ വീണ്ടുമൊരു കുട്ടിയായതുപോലെ തോന്നുന്നുവെന്നും തന്റെ കുട്ടിക്കാലമാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും കുറിച്ചു.
ദുല്‍ഖറിന്റെ കുറിപ്പ് ഇങ്ങനെ
എന്റെ പ്രിയപ്പെട്ട ഉമ്മാ,
നിങ്ങളുടെ ജന്മദിനത്തിന് പോസ്റ്റുചെയ്യാന്‍ ഞാന്‍ ഫോട്ടോകള്‍ നോക്കുകയായിരുന്നു, അതിനിടെയില്‍ ഈ ചിത്രം ഞാന്‍ കണ്ടെത്തി. ഈ സാരിയിലുള്ള ഫോട്ടോ, ഞാന്‍ മറിയത്തേക്കാള്‍ ചെറുപ്പത്തിലുള്ളപ്പോഴുള്ള ചില ബാല്യകാല ഓര്‍മ്മകളും ചിത്രങ്ങളും എന്നെ ഓര്‍മ്മിപ്പിച്ചു. അത് പോലെ തന്നെ ഞാന്‍ വീണ്ടും ഒരു കുട്ടിയായ പോലെ തോന്നി. ഉമ്മ എന്നെ അങ്ങനെയാണ് കാണുന്നതെന്ന് എനിക്കറിയാം. വാസ്തവത്തില്‍ ഞങ്ങള്‍ക്ക് എത്ര വയസ്സുണ്ടെങ്കിലും നിങ്ങളുടെ കണ്ണുകളിലും ഹൃദയത്തിലും മക്കളും കൊച്ചുമക്കളും ഒരേ പ്രായക്കാരാണ്.
ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു ഉമ്മാ, നിങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു !