തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

തിരുവനന്തപുരം നരുവാമൂട് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍എസ്എസുകാരെനാണ് വെട്ടിയതെന്നാണ് പരാതി.

വെട്ടിയത് കൊലക്കേസ് പ്രതികളെന്നാണ് സൂചന. ഗുരുതരമായ പരുക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇവർ തമ്മിൽ ചില വാക്കേറ്റമുണ്ടായിരുന്നു. അതിനു ശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതേതുടർന്നാണ് അജീഷിനു വെട്ടേറ്റതെന്ന പ്രാഥമിക നിഗമനത്തിലാണു പൊലീസ്.