
കണ്ണൂർ: മുൻ ഡിവൈഎസ്പി പി. സുകുമാരൻ, കോൺഗ്രസ് മുൻ ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് എം.കെ. രാജു എന്നിവർ ബിജെപി അംഗത്വം സ്വീകരിച്ചു. അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജനെ അറസ്റ്റു ചെയ്തത് പി. സുകുമാരനായിരുന്നു. ബിജെ.പി. ദേശീയ നിർവാഹകസമിതിയംഗം കുമ്മനം രാജശേഖരനിൽനിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. കണ്ണൂർ മാരാർജി ഭവനിൽ ബി.ജെ.പി. അംഗത്വ കാമ്പയിൻ അവലോകന യോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കുമെന്ന്കു മ്മനം രാജശേഖരൻ പറഞ്ഞു. വാഗ്ദാനങ്ങൾ നടപ്പാക്കുന്ന സർക്കാരാണ് മോദിയുടെ നേതൃത്വത്തിൽ ഭാരതം ഭരിക്കുന്നത്. പുതിയ പദ്ധതികൾ നടപ്പാക്കുമ്പോൾ എതിർപ്പുകളുരുന്നത് സ്വാഭാവികമാണ്. എല്ലാ പൗരൻമാർക്കും ഒരു സിവിൽ നിയമമെന്നത് ബി.ജെ.പി. നൽകിയ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
DySP P. Sukumaran who arrested P Jayarajan in Ariyil Shukor case joined in BJP