
ന്യൂഡല്‍ഹി: വടക്കന്‍ പാപുവ ന്യൂ ഗിനിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം 6.56 നാണ് ഭൂകമ്പം ഉണ്ടായത്. സുനാമി ഭീഷണി ഇല്ലെന്ന് യുഎസ് ഭൂകമ്പ ശാസ്ത്രജ്ഞര്‍ അറിയിച്ചു. സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും പ്രസ്താവനയില്‍ അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ന്യൂ ബ്രിട്ടന്‍ ദ്വീപിലെ കിംബെയില്‍ നിന്ന് ഏകദേശം 110 കിലോമീറ്റര്‍ കിഴക്ക്-തെക്ക് കിഴക്കായി 64 കിലോമീറ്റര്‍ താഴ്ചയിലായിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞമാസം ഇവിടെ ഉണ്ടായ ഭൂകമ്പത്തില്‍ അഞ്ച് പേരോളം കൊല്ലപ്പെടുകയും 1,000 വീടുകള്‍ തകരുകയും ചെയ്തിരുന്നു.















