
ന്യൂഡല്‍ഹി: ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളില്‍ ഭൂകമ്പം. ചൊവ്വാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളില്‍ ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് ചെയ്തു.
മേഖലയില്‍ ജീവനാശമോ വസ്തുവകകളോ നഷ്ടപ്പെട്ടതായി ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 80 കിലോമീറ്റര്‍ ആഴത്തിലാണ് സംഭവിച്ചതെന്നും കണ്ടെത്തി. ഇന്ന് രാവിലെ 6.7നാണ് ഭൂകമ്പമുണ്ടായത്.
കഴിഞ്ഞയാഴ്ച, പുതുവത്സര ദിനത്തില്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം ഉണ്ടായിരുന്നു. ഇത് ജീവനും സ്വത്തിനും നാശം വരുത്തിയിരുന്നു. നൂറിലധികം പേര്‍ കൊല്ലപ്പെടുകയും 200 ലധികം ആളുകളെ ഇപ്പോഴും കണ്ടെത്താനുമായിട്ടില്ല. ഏകദേശം എട്ട് വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമായിരുന്നു ഇത്.