
ഫ്ലോറിഡയുടെ കിഴക്കൻ തീരത്ത് ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ബുധനാഴ്ച 11 മണിക്കു ശേഷമാണ് റിച്റ്റർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. കേപ് കനാവറലിൽ നിന്ന് 100 മൈലിലധികം കിഴക്കാണ് ഭൂകമ്പ കേന്ദ്രം.
പാം കോസ്റ്റ് മുതൽ വെറോ ബീച്ച് വരെയുള്ള സ്ഥലങ്ങളിലെ നിരവധി ആളുകൾ വലിയ മുഴക്കം കേട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഭൂകമ്പത്തിൽ ഇതുവരെ ആർക്കും അപകടം പറ്റിയതായോ മറ്റ് എന്തെങ്കിലും നാശനഷ്ടം സംഭവിച്ചതായോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും കുറവ് ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ഫ്ലോറിഡയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ 25 വർഷത്തെ കണക്ക് നോക്കിയാൽ 2001-ൽ ജാക്സൺവില്ലിൽ നിന്ന് 90 മൈൽ കിഴക്കാണ് കിഴക്കൻ തീരത്ത് മറ്റൊരു ഭൂകമ്പം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Earthquake reported in East Coast of Florida