ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം; രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്റെ 48 മണിക്കൂര്‍ വിലക്ക്

ന്യൂഡൽഹി: ബിജെപി എംപി ഹേമമാലിനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വിലക്കി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ആദ്യത്തെ പ്രചാരണ വിലക്കാണിത്.

ഹേമമാലിനിയോട് മാന്യതയില്ലാത്തതും അപരിഷ്‌കൃതവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയ സുർജേവാലയുടെ നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. സുര്‍ജേവാലയുടെ മറുപടി കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിനെതിരേ നടപടിയെടുത്തത്.

പൊതുപരിപാടികള്‍, റാലികള്‍, റോഡ് ഷോകള്‍, മാധ്യമ ഇടപെടല്‍ എന്നിവയില്‍ നിന്നെല്ലാം 48 മണിക്കൂറോളം മാറി നില്‍ക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുര്‍ജേവാലയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ 48 മണിക്കൂറോളമാണ് വിലക്ക്.

ബിജെപിയെ വിമർശിക്കുന്നതിനിടയിൽ ഹേമാമാലിനിയെ കുറിച്ച് സുർജേവാല അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിക്കുന്ന വീഡിയോ ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പങ്കുവച്ചിരുന്നു. ഇതിൽ ഡേറ്റോ സമയമോ പറയുന്നില്ല. ബിജെപിയുടെ ഐടി സെൽ വസ്തുതകളെ വളച്ചൊടിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് സുർജേവാല പ്രതികരിച്ചു.

More Stories from this section

family-dental
witywide