
എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ കുടുംബാംഗങ്ങൾക്ക് പങ്കുള്ള വൈദേകം റിസോർട്ടിനെതിരെ കള്ളപ്പണകേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസ് എടുത്തതായി കേരളത്തിലെ ഒരു പ്രമുഖ വാർത്താചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷം മുമ്പ് വൈദേകം റിസോർട്ടിൽ ഇഡി പരിശോധന നടത്തിയിരുന്നു.
ഫെമ ചട്ടങ്ങൾ ലംഘിച്ച് വിദേശത്തു നിന്ന് പണം കൊണ്ടു വന്നു എന്ന് ആരോപിച്ച് എറണാകുളം സ്വദേശിയായ അജയനാണ് വൈദേകത്തിന് എതിരെ പരാതി നൽകിയത്. ഇയാളോട് തെളിവുകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെടുകയായിരുന്നു. ഇയാൾ തെളിവുകൾ കൈമാറിയ സാഹചര്യത്തിൽ ഇഡി കേസ് എടുക്കുകയായിരുന്നു. ഇഡി കൊച്ചി യൂണിറ്റാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
വൈദേകം റിസോർട്ടിൻ്റെ നടത്തിപ്പ് ബിജെപി മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്ര ശേഖരൻ്റെ കമ്പനി ഏറ്റെടുത്തു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയാണ് ചെയ്തത്.
ED files FIR Against Vaidekam Resort