ഇന്നലെയും ഇന്നും ഹാജരായില്ല, കടുപ്പിച്ച് ഇഡി, സിപിഎം ജില്ലാ സെക്രട്ടറിക്ക് ആറാം നോട്ടീസ് നൽകി, നാളെ ഹാജരാകണം

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സി പി എം തൃശൂ‍ർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ് നൽകി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി സമൻസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെയും ഇന്നും ഹാജരാകാനായി ഇ ഡി വർഗീസിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവയോടെ സി പി എം തൃശൂ‍ർ ജില്ലാ സെക്രട്ടറി പ്രതികരിച്ചിരുന്നില്ല. അദ്ദേഹം ഹാജരായിരുന്നുമില്ല. ഇതോടെയാണ് തുടർച്ചയായ മൂന്നാം ദിവസവും ഇ ഡി എം എം വർഗീസിന് നോട്ടീസ് നൽകിയത്. ഇത് ആറാം തവണയാണ് സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ചോദ്യം ചെയ്യാനായി ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്.

ED Summons to CPM Thrissur DCS MM Varghese

Also Read

More Stories from this section

family-dental
witywide