
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നടപടികൾ എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് ഊർജ്ജിതമാക്കിയെന്ന് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ വോട്ടെടുപ്പിന് മുന്നേ തന്നെ വീണ വീജയനെ ഇ ഡി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് കാട്ടി വീണക്ക് ഉടൻ തന്നെ ഇ ഡി നോട്ടീസ് നൽകുമെന്നം വിവരമുണ്ട്. അങ്ങനെയെങ്കിൽ ഈ മാസം 26 ന് മുന്നേ ഹാജരാകാനാകും നോട്ടീസ് നൽകുക.
മാസപ്പടി കേസിൽ കഴിഞ്ഞ ദിവസം സി എം ആർ എൽ എംഡി ശശിധരൻ കർത്തയെയും ജീവനക്കാരെയും ചോദ്യംചെയ്തതിരുന്നു. ഇതിൽ നിന്ന് വീണാ വിജയനും വീണയുടെ കമ്പനിയായ എക്സാ ലോജിക്ക് സോഫ്ട്വെയർ എന്ന സ്ഥാപനത്തിനും പണം നൽകിയത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചെന്നാണ് വിവരം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വീണാ വിജയനെ ചോദ്യംചെയ്യാൻ ഇ ഡി തയ്യാറെടുക്കുന്നത്.
സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകൾ വീണവിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടർന്നാണ് ഇ ഡി കേസെടുത്തത്.
ED to issue notice to CM Pinarayi daughter Veena Vijayan in monthly payoff case