
മലപ്പുറം: എടപ്പാളില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കെ.എസ്.ആര്‍.ടി.സി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. പിക് അപ്പ് വാന്‍ ഡ്രൈവറായ പാലക്കാട് സ്വദേശി രാജേന്ദ്രന്‍ (50) ആണ് മരിച്ചത്.
തൃശൂര്‍ ഭാഗത്ത് നിന്ന് എത്തിയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസും എതിര്‍ ദിശയില്‍ വന്ന പിക് അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസ് പിക് അപ് വാനിലേയ്ക്ക് ഇടിച്ചു കയറിയതോടെ പിക് അപ് വാന്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അല്പം മുമ്പ് മരണപ്പെടുകയായിരുന്നു.
അതേസമയം, പരിക്കേറ്റ മറ്റ് അഞ്ചുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.










