
എഡ്മണ്ടൻ: എഡ്മണ്ടനിലെ മലയാളികളുടെ കൂട്ടായ്മയായ നേർമ്മ, വേനൽക്കാലം ആഘോഷിക്കുന്നതിനായി “പത്തായത്തിലെ അത്താഴം” എന്ന പേരിൽ വാർഷിക ബാർബിക്യു പാർട്ടി സംഘടിപ്പിക്കുന്നു. ഈ വർഷം, ജൂൺ 15 ന് വൈകുന്നേരം 6 മണി മുതൽ 11 മണി വരെ എഡ്മണ്ടൻ – ക്യാപിലാനോ പാർക്കിലാണ് പാർട്ടി നടക്കുക.
മറ്റു ബാർബിക്യു പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, നേർമ്മ നോർത്ത് അമേരിക്കൻ ബാർബിക്യു വിഭവങ്ങൾക്കൊപ്പം കേരള ശൈലിയിലുള്ള വിവിധ ഭക്ഷണ സ്റ്റാളുകളും ഒരുക്കുന്നുണ്ട്.തട്ടുകട വിഭവങ്ങൾ, ഗൃഹാതുരം ഉണർത്തുന്ന ഉപ്പിലിട്ട വിഭവങ്ങൾ, സ്വാദിഷ്ടമായ ദോശ, സാമ്പാർ, ചമ്മന്തി, ദാഹമകറ്റാൻ സോഡാ, സർബ്ബത്ത്, ശീതള പാനീയങ്ങൾ, ചൂടൻ ചായ എന്നിവയെല്ലാം ഇവിടെ സജ്ജീകരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള കായിക വിനോദങ്ങളും നേർമ്മ ഒരുക്കിയിട്ടുണ്ട്. എഡ്മണ്ടനിലെ ഒട്ടനവധി മലയാളികുടുംബങ്ങൾ ഈ അത്താഴവിരുന്നിൽ പങ്കെടുക്കാറുണ്ട്.കൂടുതൽ വിവരങ്ങൾക്കായി സംഘാടകരുമായി ബന്ധപ്പെടുക.














