
സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണം വിജയമായിരുന്നെങ്കിലും ഇലോണ്‍ മസ്‌കിനെ ദുഖിപ്പിച്ച് അതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു വാര്‍ത്തയായിരുന്നു. റോക്കറ്റ് വിക്ഷേപണം മനുഷ്യരാശിക്ക് പുത്തന്‍ ഉണര്‍വ്വുനല്‍കിയപ്പോള്‍ അത് കവര്‍ന്നത് കിളികൂട്ടില്‍ വിരിയാന്‍ കാത്തിരുന്ന കുറച്ചു മുട്ടകളുടെ ജീവനായിരുന്നു. പൊട്ടിയ മുട്ടകള്‍ക്ക് പ്രായശ്ചിത്തമായി ഒരാഴ്ചത്തേക്ക് താന്‍ ഇനി ഓംലെറ്റ് കഴിക്കില്ലെന്നാണ് മസ്‌കിന്റെ തീരുമാനം.
ന്യൂയോര്‍ക്ക് ടൈംസാണ് സ്പേസ് എക്സ് പറന്നുയര്‍ന്നപ്പോള്‍ ശബ്ദതരംഗങ്ങള്‍ മൂലം ടെക്സസിലെ 9 കിളിക്കൂടുകളിലുണ്ടായിരുന്ന 22 മുട്ടകള്‍ നശിച്ചുവെന്ന റിേപ്പാര്‍ട്ട് പുറത്തുവിട്ടത്. ‘ഹീനമായ കുറ്റകൃത്യത്തിനു പരിഹാരമായി ഒരാഴ്ചത്തേക്ക് ഞാന്‍ ഓംലറ്റ് ഒഴിവാക്കുന്നു’ എന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. മസ്‌ക് വാര്‍ത്തയെ പരിഹസിക്കുകയാണെന്ന് ചിലര്‍ കമന്റുമായി വന്നു. മറ്റു ചിലരാകട്ടെ മസ്‌കിന്റെ തീരുമാനത്തെ പിന്തുണച്ചു.















