
കോഴിക്കോട്: മാസപ്പിറവി കണ്ടതിനെ തുടർന്ന് കേരളത്തിൽ ബുധനാഴ്ച ബലി പെരുന്നാൾ. കാപ്പാട് കടപ്പുറത്താണ് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടത്. അതുകൊണ്ടു തന്നെ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസിമുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് അബ്ദുള്ളക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരാണ് മാസപ്പിറവി കണ്ട വിവരം അറിയിച്ചത്.
eid ul adha in Kerala June 17















