ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി; പശ്ചിമ ബംഗാൾ പൊലീസ് മേധാവിക്കും തട്ട്

ന്യൂഡൽഹി: ഗുജറാത്ത്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് ആഭ്യന്തര സെക്രട്ടറിമാരെ നീക്കം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച ഉച്ചയ്ക്ക് ഉത്തരവിറക്കി.

സമീപ വർഷങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറിയ പശ്ചിമ ബംഗാളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ പോലീസ് ഡയറക്ടർ ജനറലിനെ സ്ഥലം മാറ്റാനും തിരഞ്ഞെടുപ്പ് പാനൽ നിർദ്ദേശിച്ചു. പകരം വയ്ക്കാൻ സാധ്യതയുള്ള മൂന്ന് പേരുടെ ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കി വൈകുന്നേരം 5 മണിക്കകം സമർപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. പൊലീസ് മേധാവി രാജീവ് കുമാറിനെയാണ് ചുമതലയിൽ നിന്ന് നീക്കിയത്. നടപടി സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തിൽ ഉന്നത ഉദ്യോ​ഗസ്ഥരെ നീക്കുന്നത് പതിവാണ്. ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും മാറ്റിയിട്ടുണ്ട്. മിസോറാമിലെയും ഹിമാചൽ പ്രദേശിലെയും മുഖ്യമന്ത്രിമാരുടെ ഓഫീസിലെ ഉന്നത ഉദ്യോ​ഗസ്ഥരെയും മാറ്റും. മഹാരാഷ്ട്രയിലെ ​ന​ഗരസഭാ ഉദ്യോ​ഗസ്ഥരെയും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇഖ്ബാൽ സിങ് ചഹലിനെയും മാറ്റി.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരമാനം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും മുന്നിൽക്കണ്ടുകൊണ്ടാണ് തീരുമാനം. എല്ലാ രാഷ്ട്രീയ പാർട്ടികളും തുല്യ പരി​ഗണന ലഭിക്കുകയാണ് ഉദ്ദേശമെന്നാണ് വിശദീകരണം.

More Stories from this section

family-dental
witywide