
ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 90 ശതമാനവും ലഭിച്ചത് ബിജെപിക്ക്. 2022-2023 സാksvdo#മ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചിരിക്കുന്ന ആകെ തുകയായ 850.438 കോടി രൂപയിൽ 719.858 കോടി രൂപ ബിജെപിക്കാണ് ലഭിച്ചത്. കോൺഗ്രസിന് ലഭിച്ചത് 79.924 കോടി രൂപയാണ്. ബിജെപി ഒഴികെയുള്ള സംഘടനകൾക്കു ലഭിച്ച തുക ചേർത്ത് വച്ചാൽ ലഭിക്കുന്ന തുകയുടെ അഞ്ചിരട്ടിയിലധികം ബിജെപിക്കു ലഭിച്ചതായാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു.
ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന സുപ്രീംകോടതി വിധിക്കുശേഷം ചർച്ചയാകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച ഈ കണക്കുകളിലെ വിവരങ്ങളാണ്. 2023 സെപ്റ്റംബർ 30വരെ രാഷ്ട്രീയ പാർട്ടികൾ ഇലക്ട്‌റൽ ബോണ്ടുകൾ വഴി സ്വീകരിച്ച സംഭാവനകളുടെ കണക്കുകൾ നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കണക്കുകൾ സമർപ്പിച്ചത്.
ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി 2021-22 സാമ്പത്തിക വർഷം ലഭിച്ച 614.626 കോടി രൂപയിൽ നിന്ന് വലിയ വർധന വന്ന് 2022-23ൽ 719.858 കോടി രൂപയായി. അതേസമയം കോൺഗ്രസിന് ലഭിച്ച സംഭാവന പരിശോധിച്ചാൽ 2021-22 സാമ്പത്തിക വർഷത്തിൽ ലഭിച്ച 94.459 കോടിരൂപ, 2022-23 സാമ്പത്തിക വർഷത്തിലേക്കെത്തുമ്പോൾ 79.924 കോടി രൂപയായി കുറഞ്ഞു.
ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടന വിരുദ്ധമാണെന്ന വിധി നരേന്ദ്ര മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന് സൂചന. കോര്‍പറേറ്റ്- ഭരണകൂട അവിഹിത ബന്ധത്തിന് നിയമപ്രാബല്യം നല്‍കുന്ന ഇല്ക്ടറല്‍ ബോണ്ടുകള്‍, ബിജെപിയെന്ന പാര്‍ട്ടിയുടെ സൗകര്യത്തിനുവേണ്ടി ഉണ്ടാക്കിയെടുത്തതാണെന്ന് ആക്ഷേപമുണ്ട്.
. കേസില്‍ വിധി പുറത്തുവരാന്‍ വൈകുന്നതില്‍ നിരവധി പൗരാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു സുപ്രീം കോടതി മോദി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി ഇലക്ടറര്‍ ബോണ്ട് പദ്ധതി ഭരണഘടന വിരുദ്ധമെന്ന പ്രഖ്യാപിച്ചിരിക്കുന്നത്.
2017 ല്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗത്തിലൂടെയാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയെക്കുറിച്ച് ആദ്യ പരാമര്‍ശം നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സംഭാവന സുതാര്യമാക്കണമെന്നൊക്കെ പറഞ്ഞായിരുന്നു അദ്ദേഹം പദ്ധതിയെക്കുറിച്ച് പരമാര്‍ശിച്ചത്. നാല് നിയമങ്ങളാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയ്ക്കുവേണ്ടി ഭേദഗതി ചെയ്തത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്, റപ്രസേന്റേഷന്‍ ഓഫ് പിപ്പീള്‍സ് ആക്ട്, ഇന്‍കം ടാക്‌സ് ആക്ട്, കംപനീസ് ആക്ട് എന്നിവ ഭേദഗതി ചെയ്തായിരുന്നു പദ്ധതി കൊണ്ടുവന്നത്.
Electoral Bond verdict is a huge blow to BJP