
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തി. എസ്ബിഐ ഇന്ന് കൈമാറിയ വിവരങ്ങളടക്കമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
ഇലക്ടറൽ ബോണ്ടുകളുടെ സീരിയല്‍ നമ്പരുകളും ഒരോ ബോണ്ടിലെയും സവിശേഷ നമ്പരുകളും ഉള്‍പ്പെടെയാണ് പരസ്യപ്പെടുത്തിയത്. ഓരോ കമ്പനിയും ആര്‍ക്കൊക്കെയാണ് സംഭവാന നല്‍കിയതെന്നും എത്ര വീതം നല്‍കിയെന്നും അടക്കമുള്ള വിവരങ്ങള്‍ പുറത്തുവരും.
മുദ്രവച്ച രണ്ട് കവറുകളില്‍ പെന്‍ഡ്രൈവുകളിലാണ് ഇലക്ടല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. സുരക്ഷ കാരണങ്ങളാല്‍ അക്കൗണ്ട് നമ്പറുകളും കൈവൈസി വിവരങ്ങളും എസ്ബിഐ പ്രസിദ്ധീകരിച്ചിട്ടില്ല. സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെയാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.