ഏലിയാമ്മ കുര്യന്‍ നിര്യാതയായി

തൃക്കോതമംഗലം: ചിറത്തലാട്ട് ഏലിയാമ്മ കുര്യന്‍ (അമ്മിണി, 98), അന്തരിച്ചു. ഇന്ന് ബുധന്‍ വൈകിട്ട് അഞ്ചിനു സ്വഭവനത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് തൃക്കോതമംഗലം സെന്റ് മേരീസ് ദയറാ പള്ളിയില്‍.

പരേത മീനടത്ത് തരകന്‍ വീട്ടില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ സി.സി. കുര്യന്‍. മക്കള്‍: ഷെവലിയാര്‍ സി. കെ. ജോയ് (യുഎസ്എ), സി. കെ. ആന്‍ഡ്രൂസ്, സൂസന്‍ അലക്സ്(യുഎസ്എ), നൈനാന്‍ സി. കുര്യന്‍ (യുഎസ്എ), സജീവ് സി. കുര്യന്‍ (വാകത്താനം സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പര്‍). മരുമക്കള്‍: പരേതയായ മറിയാമ്മ (കൂനംമ്മാമൂട്ടില്‍, കണ്ണഞ്ചിറ), മറിയാമ്മ (കിഴക്കേപ്പറമ്പില്‍, തോട്ടയ്ക്കാട്), ഷീബ (വലിയപ്പറമ്പില്‍,യുഎസ്എ), ഏലിയാമ്മ (ചിറപ്പുറത്ത്, ഗുഡ്ഷെപ്പേര്‍ഡ് പബ്ലിക് സ്‌കൂള്‍).