ഗ്രീൻ കാർഡ് ഉടമകൾക്ക് വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം ലഭിക്കും

യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൻ്റെ തീയതി അടുത്തിരിക്കുന്ന സാഹചര്യത്തിൽ, ഇനി വോട്ട് ചെയ്യാൻ പറ്റില്ലെന്ന് വിഷമിക്കേണ്ട. ഗ്രീൻ കാർഡ് ഉടമകൾക്ക് വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം ലഭിക്കും. പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണത്തിൻ കീഴിൽ യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം നേടാനാകുമെന്ന് ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡേഴ്‌സ് (എഎപിഐ) വിക്ടറി ഫണ്ടിൻ്റെ ചെയർമാനും സ്ഥാപകനുമായ ശേഖർ നരസിംഹൻ പറഞ്ഞു.

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) കണക്കുകൾ പ്രകാരം ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഗ്രീൻ കാർഡുകൾക്കായുള്ള നീണ്ട കാത്തിരിപ്പിലാണ്. ഡോക്‌ടർമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള ഉയർന്ന വൈദഗ്ധ്യമുള്ള നിരവധി പ്രൊഫഷണലുകൾ യുഎസിൽ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാൻ കാലങ്ങളോളമാണ് കാത്തിരിക്കുന്നത്.

പൗരത്വം ലഭിക്കുന്നതിനായ് പല സംസ്ഥാനങ്ങളിലും സമയപരിധി ഉണ്ട്, അതിനാൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണ്ടി വരും. പൗരത്വത്തിന് അർഹത നേടുന്നതിന്, ഗ്രീൻ കാർഡ് ഉടമകൾ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും യുഎസിൽ താമസിച്ചിരിക്കണം.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച്, 2022-ൽ യുഎസിൽ 12.9 ദശലക്ഷം ഗ്രീൻ കാർഡ് ഉടമകൾ താമസിക്കുന്നുണ്ട്, ഇവരിൽ 9.2 ദശലക്ഷം ഗ്രീൻ കാർഡ് ഉടമകളും യുഎസ് പൗരന്മാരാകാൻ യോഗ്യത നേടിയവരാണ്. സാധാരണഗതിയിൽ, ഓരോ സാമ്പത്തിക വർഷവും ഏകദേശം 1 ദശലക്ഷം ആളുകളാണ് ഗ്രീൻ കാർഡ് ഉടമകളാകുന്നത്.

More Stories from this section

family-dental
witywide