ഏലിക്കുട്ടി സക്കറിയാസ് നിര്യാതയായി

ജയ്ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്ററും ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ സ്ഥാപക ചെയര്‍മാനുമായ ജിന്‍സ്‌മോന്‍ സക്കറിയയുടെ മാതാവ് ഏലിക്കുട്ടി സക്കറിയാസ് (87)അന്തരിച്ചു. പരേതനായ പെരുമ്പള്ളി പാറയില്‍ പി.എ. സക്കറിയയുടെ ഭാര്യയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

പൊതുദര്‍ശനം ജൂണ്‍ 9ന് (ഞായറാഴ്ച)വൈകുന്നേരം 4 മണിക്ക് മൂവാറ്റുപുഴ വഴിത്തലയിലെ വസതിയില്‍. തിങ്കളാഴ്ച രാവിലെ 11 മണിക്ക് മാറിക സെന്റ് ജോസഫ് ഫൊറാനെ പള്ളിയില്‍ സംസ്‌ക്കാര ശുശ്രൂഷകള്‍ നടക്കും.

മക്കള്‍: ജെസ്സി സക്കറിയാസ് (യുകെ), ജിന്‍സ് മോന്‍ സക്കറിയ (യുഎസ്എ), ജിജി മാര്‍ട്ടിന്‍ (പാലാ), ജില്ലിമോള്‍ ആഷ്ലി (കാനഡ)
മരുമക്കള്‍: ജോര്‍ജ് കിഴക്കേകര (യുകെ), സിജി അഗസ്റ്റിന്‍ (യുഎസ്എ), മാര്‍ട്ടിന്‍ തുണ്ട്പറമ്പില്‍ (അമ്പലപ്പുഴ), ആഷ്ലി ജെ മാങ്ങഴാ (കാനഡ)
പേരകുട്ടികള്‍: ജോയല്‍ ജോര്‍ജ് (ദുബായ്), ജൂലിയറ്റ് മെബിന്‍ (യുകെ), ക്ലയര്‍ സാറ മാര്‍ട്ടിന്‍ (ഓസ്‌ട്രേലിയ), ഫ്രാന്‍സി മാര്‍ട്ടിന്‍ (മാള്‍ട്ട), ആന്‍ഡ്രു ജിന്‍സ് (യുഎസ്എ), ബ്രിയോന ജിന്‍സ് (യുഎസ്എ), ഇതാന്‍ ജിന്‍സ് (യുഎസ്എ), അഞ്ചേലീന ജോസഫ് (കാനഡ) ബ്രയന്‍ ജോസഫ് (കാനഡ) ഡേവിഡ് ജോസഫ് (കാനഡ)