
ന്യൂയോർക്ക്: ട്രംപ് ഭരണത്തിന് തൊട്ടുമുമ്പ് തന്നെ ആസ്തിയിൽ വൻ വർധനവുണ്ടാക്കി ഇലോൺ മസ്ക്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെ വിജയത്തിന് ശേഷം ഏകദേശം 70 ബില്യൺ (6 ലക്ഷം കോടി രൂപ) ഡോളറാണ് ട്രംപിന്റെ ആസ്തി വർധിച്ചത്. ടെസ്‌ലയുടെ ഓഹരി കുതിച്ചു ഉയരുന്നതാണ് മസ്കിന് അനുകൂലം. നവംബർ 22 ന് മസ്കിന്റെ ആസ്തി 340 ബില്യൺ ഡോളർ കവിഞ്ഞു.
ട്രംപ് ഭരണകൂടത്തിനുള്ളിൽ ഇലോൺ മസ്‌കിൻ്റെ സ്വാധീനം വർധിച്ചു. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മസ്‌ക് സജീവമായിരുന്നു. സാമ്പത്തിക പിന്തുണ മാത്രമല്ല, നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ നേരിട്ട് പ്രചാരണത്തിനിറങ്ങിയും മസ്ക് ട്രംപിന് പിന്തുണ നൽകി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ട്രംപ് വിജയിക്കുകയാണെന്ന് സൂചനകള്‍ വന്നയുടനെത്തന്നെ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികളിലെല്ലാം തന്നെ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച വിപണി അവസാനത്തോടെ, മസ്‌കിൻ്റെ ആസ്തി പുതിയ റെക്കോർഡിട്ടു. ടെസ്‌ലയുടെ ഓഹരി 7 ബില്യൺ ഡോളർ ഉയർന്നു. 2021 നവംബറിൽ ടെസ്‌ലയുടെ റെക്കോർഡ് വളർച്ചയെ ഭേദിച്ചു.
Elon Musk asset increase after Telsa share price hike