‘എന്‍റെ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കാൻ കാത്തിരിക്കുന്നു’, മൂന്നാമൂഴത്തിൽ മോദിയെ അഭിനന്ദിച്ച് ഇലോൺ മസ്ക്

ന്യൂയോർക്ക്: ഹാട്രിക്ക് വിജയം നേടി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും അധികാരമേൽക്കുന്ന നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ടെസ്‌ല സ്ഥാപകനും എക്സ് പ്ലാറ്റ്ഫോമിന്‍റെ സി ഇ ഒയുമായ എലോൺ മസ്ക് രംഗത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രകീയ പ്രകാരമുള്ള തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ എന്നാണ് മസ്ക് എക്സിൽ കുറിച്ചത്. എന്‍റെ കമ്പനികൾ ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കാത്തിരിക്കുന്നു എന്നും മസ്‌ക് എക്സിലെ അഭിനന്ദന സന്ദേശത്തിൽ കുറിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിശ്ചയിച്ച മസ്കിൻ്റെ ഇന്ത്യ സന്ദർശനം അന്ന് മാറ്റി വച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മസ്ക് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കാനൊരുങ്ങുന്ന നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നേരത്തെ യു എസ് പ്രസിഡന്‍റ് ജോ ബൈഡനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഒരു സ്വതന്ത്ര “ഇന്തോ-പസഫിക് മേഖല” ഉറപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത് തുടരാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും ബൈഡൻ ഭരണകൂടം അഭിപ്രായപ്പെട്ടത്. ഈ ചരിത്രപരമായ തിരഞ്ഞെടുപ്പിൽ ഭാഗമായ എല്ലാ വോട്ടർമാരെയും അഭിനന്ദിക്കുന്നതായി ബൈഡൻ എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം പരിമിതികളില്ലാത്ത സാധ്യതകളുടെ ഭാവി തുറക്കുമെന്നും സൗഹൃദം കൂടുതൽ വളരുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.

റഷ്യൻ പ്രസിഡന്റ് വളാദ്മിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ​ജർമൻ ചാൻസ്‍ലർ ഒലാഫ് സ്കോൾസ് തുടങ്ങി വിവിധ രാജ്യതലവൻമാരും മോദിയെ അഭിനന്ദിച്ചു. വ്ളാദ്മിർ പുടിനും റിഷി സുനകും മോദിയെ ഫോണിൽ വിളിച്ചാണ് മോദിയെ അഭിനന്ദിച്ചത്.

Elon Musk congratulates PM Modi, says looking forward to ‘exciting work’ in India

More Stories from this section

family-dental
witywide