‘എന്റെ രണ്ടാനച്ഛൻ ഇന്ത്യക്കാരൻ, ഇന്ത്യക്കാർക്കെതിരായ വംശീയത അവസാനിപ്പിക്കണം’; ആവശ്യവുമായി ഇലോൺ മസ്‌കിൻ്റെ മുൻ പങ്കാളി ​

വാഷിങ്ടൺ: ഇന്ത്യക്കാർക്കെതിരെയുള്ള വംശീയത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇലോൺ മസ്കിന്റെ മുൻ പങ്കാളിയും ​ഗായികയുമായി ​ഗ്രൈംസ്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോളിസി അഡ്വൈസറായി ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണനെ നിയമിച്ചതിന് പിന്നാലെയാണ് അമേരിക്കയിൽ ഇന്ത്യാ വിരുദ്ധ വികാരം വലിയ രീതിയിൽ പ്രകടമായത്.

ഇലോൺ മസ്കുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ശ്രീറാം കൃഷ്ണൻ. തൻ്റെ രണ്ടാനച്ഛൻ ഇന്ത്യക്കാരനാണെന്നും താൻ ഒരു അർദ്ധഇന്ത്യൻ കുടുംബത്തിലാണ് വളർന്നതെന്നും ​ഗ്രൈംസ് വെളിപ്പെടുത്തി. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള വംശീയവും വർഗീയവുമായ സോഷ്യൽ മീഡിയ ആക്രമണം അവസാനിപ്പിക്കണമെന്നും ഗ്രൈംസ് ആവശ്യപ്പെട്ടു. മൈക്രോസോഫ്റ്റ്, ട്വിറ്റർ, ഫെയ്‌സ്ബുക്, സ്‌നാപ്, യാഹൂ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകിയ ശ്രീറാം, ടെക് രംഗത്തെ അറിയപ്പെടുന്ന വിദഗ്ധനാണ്.

നോഷൻ, കാമിയോ, കോഡ, സ്‌കേൽ.എഐ, സ്പേസ് എക്സ്, ക്രെഡ്, ഖാത്തബുക്ക് ഉൾപ്പടെയുള്ള കമ്പനികളിൽ നിക്ഷേപകനായും ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്. 2018ലാണ് ​ഗ്രൈംസും ഇലോൺ മസ്കും പ്രണയത്തിലായത്. 2020 മേയിൽ ഇരുവർക്കും ആദ്യ കുഞ്ഞ് പിറന്നു. 2022ൽ ഇലോൺ മസ്കുമായുള്ള ബന്ധം വേർപിരിഞ്ഞതായി ഗ്രൈംസ് വെളിപ്പെടുത്തിയിരുന്നു.

Elon Musk Ex girl friend grimes condemns anti india sentiment

More Stories from this section

family-dental
witywide